SignIn
Kerala Kaumudi Online
Thursday, 22 October 2026 5.16 PM IST

സുരക്ഷാ ദിനം ആചരിച്ചു

citu
ജില്ല കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും സംസ്ഥാന ട്രഷറർ ടി.കെ.അച്യുതൻ ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട്: തൊഴിലിടങ്ങളിൽ തൊഴിലാളികൾക്ക് അപകടങ്ങളിൽ നിന്നുള്ള സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ല കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ(സി.ഐ.ടി.യു) ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. നിരവധി തൊഴിലാളികൾ തൊഴിലിടങ്ങളിൽ വീണ് മരണപ്പെടുകയും അംഗവൈകല്യം സംഭവിക്കുകയും ചെയ്യുന്നുണ്ട്. അപകടകരമായ ഇത്തരം തൊഴിൽ മേഖലകളിൽ ഏർപ്പെടുന്നവർക്ക് സുരക്ഷാ മാനദണ്ഡങ്ങൾ ഏർപ്പെടുത്തണമെന്നും ലേബർ ഉദ്യോഗസ്ഥന്മാർ ഇതിനാവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ഫെഡറേഷൻ ആവശ്യപ്പെട്ടു. സംസ്ഥാന ട്രഷറർ ടി.കെ.അച്യുതൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം കെ.പഴനി അദ്ധ്യക്ഷനായി. യൂണിയൻ പാലക്കാട് ഏരിയ സെക്രട്ടറി പി.ലീലാധരൻ മലമ്പുഴ സെക്രട്ടറി പി.വി.ചന്ദ്രൻ എന്നിവർ സംസാരിച്ചു. ജില്ലാ കമ്മിറ്റിയംഗങ്ങളായ അബ്ദുൾ റഷീദ്, എം.ബാലകൃഷ്ണൻ, രാജേഷ് കണ്ണാടി, പുതുശ്ശേരി ഏരിയാ സെക്രട്ടറി കെ.വാസു എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, CITU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL