
പാലക്കാട്: കേരള വണിക വൈശ്യ സംഘം ഏകദിന നേതൃത്വ ക്യാമ്പ് സംഘടിപ്പിച്ചു. അർഹതപ്പെട്ട വിദ്യാഭ്യാസ ആനുകൂല്യം വർദ്ധിപ്പിക്കണം, ക്രീമിയിലെയർ പരിധി എട്ട് ലക്ഷമാക്കി ഉയർത്തണമെന്നും യോഗം ആവശ്യപെട്ടു. ജില്ല അദ്ധ്യക്ഷൻ ആർ.രാജമാണിക്ക്യൻ അദ്ധ്യക്ഷനായി. രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന അദ്ധ്യക്ഷൻ കുട്ടപ്പൻ ചെട്ടിയാർ മുഖ്യ പ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി എൻ.സുരേഷ്, സംസ്ഥാന ജനറൽ സെക്രട്ടറി രാമചന്ദ്രൻ ചെട്ടിയാർ, സംസ്ഥാന ഖജാൻജി മോഹനൻ ഓർഗനെസിംഗ്, സെക്രട്ടറി മണികണ്ഠൻ, സംസ്ഥാന ഉപദേഷ്ടാവ് സി.അർജുനൻ, വൈസ് പ്രസിഡന്റ് പടനിലംചന്ദ്രൻ, ജോ:സെക്രട്ടറി നടരാജൻ എന്നിവർ ക്ലാസുകൾ നയിച്ചു. ജില്ല നേതാക്കളായ ഉഷ നാരായണൻ, ബിന്ദു രവി, കണ്ണൻ അയ്യപ്പുരം, ദിവ്യ ഗോപാലൻ, രജനി, അരവിന്ദ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |