
കൊല്ലങ്കോട്: ജനതാദൾ എസ് നെന്മാറ നിയോജകമണ്ഡലം കമ്മിറ്റി യോഗം ചേർന്നു. നിയോജക മണ്ഡലം പ്രസിഡന്റ് എ.മോഹനൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി എടത്തറ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കുരിയാർകുറ്റി കാരപ്പാറ പദ്ധതി യാഥാർത്ഥ്യമാക്കണമെന്നും നിയോജകമണ്ഡലത്തിലെ കർഷകരുടെ വെള്ളത്തിന്റെ പ്രതിസന്ധി പരിഹരിക്കണമെന്നും എടത്തറ രാമകൃഷ്ണൻ പറഞ്ഞു. നിയോജകമണ്ഡലം സെക്രട്ടറി കെ.രാധാകൃഷ്ണൻ, കെ.അഭിലാഷ്, സി.കുഞ്ചായി, കെ.മണികണ്ഠൻ, എം.കെ.മഹാലിംഗം, ജയരാജൻ, കണ്ടമുത്തൻ, ശ്രീനിവാസൻ, കൃഷ്ണൻകുട്ടി, സുനിൽകുമാർ, താജ് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |