SignIn
Kerala Kaumudi Online
Thursday, 22 October 2026 6.24 PM IST

ലഹരി വിരുദ്ധ ദിനം ആചരിച്ചു 

kalladi
കല്ലടി അബ്ദുഹാജി ഹയർ സെക്കൻഡറി സ്‌കൂൾ എച്ച് എസ്.എസ് വിഭാഗത്തിന്റെ ലഹരി വിരുദ്ധ ദിനാചരണത്തിൽ നിന്ന്.

കോട്ടോപ്പാടം: കല്ലടി അബ്ദുഹാജി ഹയർ സെക്കൻഡറി സ്‌കൂൾ എച്ച് എസ്.എസ് വിഭാഗം ലഹരി വിരുദ്ധ ദിനം ആചരിച്ചു. മുഴുവൻ കുട്ടികളും ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസിന് മണ്ണാർക്കാട് എക്‌സൈസ് അസിസ്റ്റന്റ് ഇൻസ്‌പെക്ടർ കെ.ബഷീർ കുട്ടി നേതൃത്വം നൽകി. പി.ടി.എ പ്രസിഡന്റ് കെ.ടി.അബ്ദുല്ല പരിപാടി ഉദ്ഘാടനം ചെയ്തു. അദ്ധ്യാപകരായ, ബാബു ആലായൻ, ഹബീബ് റഹ്മാൻ, എം.പി.ഷംജിദ്, എ.എം.ശ്യാംകുമാർ, സി.സിനു, എസ്.എൻ.ദിവ്യ, തുടങ്ങിയവർ സംസാരിച്ചു. പ്രിൻസിപ്പൽ എം.പി.സാദിഖ് സ്വാഗതവും പി.ഇ.സുധ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, NODRUGS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL