SignIn
Kerala Kaumudi Online
Thursday, 22 October 2026 10.23 PM IST

പാലക്കാടിന്റെ ജലസുരക്ഷയ്ക്ക് ജലബഡ്ജറ്റ് തയ്യാറാകുന്നു

പാലക്കാട്: ജലസുരക്ഷാ ജില്ലയാക്കി പാലക്കാടിനെ മാറ്റുന്നതിന്റെ ഭാഗമായി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ജലബഡ്ജറ്റ് തയ്യാറാക്കുന്ന പ്രവർത്തനം പരോഗമിക്കുന്നു. ഹരിത കേരളം മിഷന്റെ ഏകോപനത്തിൽ വിവിധ വകുപ്പുകളെയും ഏജൻസികളെയും സംയോജിപ്പിച്ചുകൊണ്ടാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഈ പ്രവർത്തനം നടത്തുന്നത്. ജലസുരക്ഷാ പ്ലാനുകൾക്ക് രൂപം നൽകുന്നതിന്റെ ആദ്യപടിയായാണ് ജലബഡ്ജറ്റ് തയ്യാറാക്കുന്നത്. ജലലഭ്യത, ഉപഭോഗം, ആവശ്യകത എന്നിവ കണക്കാക്കി ഭാവി പരിപാടികൾ ആസൂത്രണം ചെയ്യുക എന്നതാണ് ജലബഡ്ജറ്റിന്റെ ലക്ഷ്യം. സി.ഡബ്ല്യു.ആർ.ഡി.എമ്മിന്റെ (ജലവിഭവ വികസന വിനിയോഗ കേന്ദ്രം) സാങ്കേതിക സഹായത്തോടെയാണ് ഇത് തയ്യാറാക്കുന്നത്.
ജില്ലയിലെ തൃത്താല നിയോജക മണ്ഡലത്തിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ചിറ്റൂർ, ആലത്തൂർ, കുഴൽമന്ദം, പട്ടാമ്പി എന്നീ ബ്ലോക്കുകളിലും 36 ഗ്രാമപഞ്ചായത്തുകളിലും ഇതിനകം ജലബഡ്ജറ്റ് തയ്യാറാക്കി കഴിഞ്ഞു. ചിറ്റൂർ ബ്ലോക്കിലാണ് ആദ്യമായി ജലബഡ്ജറ്റ് തയ്യാറാക്കിയത്. ഈ മാസം അവസാനത്തോടെ ജില്ലയിലെ എല്ലാ ബ്ലോക്കിലും ജലബഡ്ജറ്റ് ശിൽപശാലകളും വിവരശേഖരണവും പൂർത്തിയാകും. സെപ്റ്റംബ‌ർ 30നകം ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ജലബഡ്ജറ്റ് തയ്യാറാക്കും.
ജലബഡ്ജറ്റിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ജലസുരക്ഷാ പദ്ധതികൾ തയ്യാറാക്കുന്നതിന് പ്രത്യേക ശിൽപശാലകൾ സംഘടിപ്പിക്കും. ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെയും ഏജൻസികളെയും സംയോജിപ്പിക്കും. ഇതിനുശേഷം പ്രത്യേകമായ ജലസുരക്ഷാ പ്ലാനുകൾ തയ്യാറാക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, BUDGET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL