SignIn
Kerala Kaumudi Online
Thursday, 22 October 2026 10.15 PM IST

കെ.എസ്.പി.എ ജില്ലാ കൺവെൻഷൻ

kspa
കെ.എസ്.പി.എ ജില്ല കൺവെൻഷൻ കെ.പ്രേംകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

ചിറ്റൂർ: തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പ്രേരക്മാരുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കുക, തസ്തിക സൃഷ്ടിച്ച് മാന്യമായ വേതനം ഉറപ്പാക്കുക, വിരമിക്കൽ ആനുകൂല്യങ്ങൾ അനുവദിക്കുക എന്നീ ആവശ്യങ്ങൾ നടപ്പിലാക്കണമെന്ന് കേരള സാക്ഷരതാ പ്രേരക് അസോസിയേഷൻ (കെ.എസ്.പി.എ) പാലക്കാട് ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. കെ.പ്രേംകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.ഡി.പ്രസേനൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.കെ.ദേവി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എ.എ.സന്തോഷ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. വർക്കിംഗ് പ്രസിഡന്റ് എൻ.ജയപ്രകാശ്, സംസ്ഥാന ട്രഷറർ കെ.കെ.ഭാഗ്യലക്ഷ്മി, ജില്ലാ അസി.കോർഡിനേറ്റർ പി.വി.പാർവതി, എ.എ.ജോർജ്ജ്, ജില്ലാ ട്രഷറർ ആർ.സന്തോഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കെ. ഡി. പ്രസേനൻ എം. എൽ.എ (പ്രസിഡന്റ്), എം.കെ.ദേവി (സെക്രട്ടറി), ആർ.സന്തോഷ് (ട്രഷർ) എന്നിവരെ തിരഞ്ഞെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, CONVENTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL