SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.52 AM IST

അരിവാൾ രോഗ നിർണയ ക്യാമ്പ്

camp

നെല്ലിയാമ്പതി: ജില്ലാ മെഡിക്കൽ ഓഫീസരുടെയും, നെല്ലിയാമ്പതി പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസറുടെയും നിർദ്ദേശ പ്രകാരം നെല്ലിയാമ്പതി ഗ്രാമ പഞ്ചായത്തും, പ്രാഥമിക ആരോഗ്യ കേന്ദ്രവും സംയുക്തമായി മലയോര മേഖലയായ നെല്ലിയാമ്പതിയിൽ ഗോത്ര വർഗക്കാർക്കിടയിൽ അരിവാൾ രോഗം നിർണയത്തിന്റെ ഭാഗമായി ഇന്നലെ പുല്ലുകാട് ട്രൈബൽ ഉന്നതിയിൽ വെച്ച് ക്യാമ്പ് നടത്തി.

നെല്ലിയാമ്പതി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രജിത ഉദ്ഘടനം ചെയ്തു. ഹെൽത്ത് ഇൻസ്‌പെക്ടർ ജെ.ആരോഗ്യം ജോയ്‌സൺ അദ്ധ്യക്ഷനായി. തുടർന്ന് ലാബ് ടെക്‌നിഷ്യൻ അനീഷ് രാജു, ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്‌സ് അഞ്ജലി വിജയൻ എന്നിവർ ഉന്നതിയിലെ വനിതകളിൽ നിന്നും പരിശോധനക്കായി രക്തം ശേഖരിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സൈനു സണ്ണി അരിവാൾ രോഗത്തെ കുറിച്ച് ബോധവത്കരണ ക്ലാസ് നൽകി. അങ്കണവാടി ഹെൽപ്പർ സുനിത ഷാജി, ആശാ വർക്കർ ബീന സജീവ് എന്നിവർ ക്യാമ്പിന് വേണ്ട ഒരുക്കങ്ങൾ നടത്തി. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ശരൺറാം, ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്‌സ് സുദിന സുരേന്ദ്രൻ സംസാരിച്ചു. ക്യാമ്പിൽ ഉന്നതിയിലെ 25 വനിതകൾക്ക് പരിശോധന നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD, CAMP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL