SignIn
Kerala Kaumudi Online
Monday, 21 September 2026 9.29 PM IST

ചുണ്ണാമ്പ് വിതരണം

chunnambhu
അട്ടപ്പള്ളം പാടശേഖര സമിതിയിലെ നെൽ കർഷകർക്ക് ചുണ്ണാമ്പ് വിതരണ ഉദ്ഘാടനം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ.ബാബു നിർവ്വഹിക്കുന്നു.

കഞ്ചിക്കോട്: അട്ടപ്പള്ളം പാടശേഖര സമിതിയിലെ കൃഷിയിടങ്ങൾ ഫലപുഷ്ടമാക്കാൻ സബ്സിഡി നിരക്കിൽ ചുണ്ണാമ്പ് വിതരണം ചെയ്തു. സംസ്ഥാന സർക്കാരിന്റെ മണ്ണ് ഫലപുഷ്ടി പദ്ധതിയുടെ ഭാഗമായാണ് കർഷകർക്ക് ചുണ്ണാമ്പ് നൽകിയത്. പുതുശ്ശേരി കൃഷിഭവൻ മുഖേന 5000കിലോ ചുണ്ണാമ്പാണ് അട്ടപ്പള്ളം പാടശേഖര സമിതിയിലെ നെൽ കർഷകർക്ക് നൽകിയത്. കിലോക്ക് 14 രൂപ വിലയുള്ള ചുണ്ണാമ്പ് സബ്സിഡി നിരക്കിൽ കിലോയ്ക്ക് 6 രൂപ നിരക്കിലാണ് നൽകിയത്. ചുണ്ണാമ്പ് വിതരണ ഉദ്ഘാടനം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.ബാബു നിർവ്വഹിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, FARM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL