SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.51 AM IST

പാലക്കാട്,​ പൊള്ളാച്ചി വഴി നാല് പുതിയ ട്രെയിൻ കൂടി

train
train

പാലക്കാട്: മലബാർ മേഖലയിലേക്കുള്ള റെയിൽ കണക്ടിവിറ്റി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി പാലക്കാട് ഡിവിഷനിലൂടെ നാല് പുതിയ പ്രതിവാര ട്രെയിൻ അനുവദിച്ചു. ഇവയിൽ മൂന്നെണ്ണം ഇതിനകം സർവീസ് ആരംഭിച്ചു. നാലാമത്തെ ട്രെയിൻ ഇന്ന് സർവീസ് ആരംഭിക്കുമെന്നും റെയിൽവേ പാലക്കാട് ഡിവിഷൻ അറിയിച്ചു. പുതിയ ട്രെയിനുകളെല്ലാം പാലക്കാട്,​ പൊള്ളാച്ചി വഴിയായിരിക്കും സർവീസ് നടത്തുക. കർണാടകയിലെയും കേരളത്തിലെയും തമിഴ്നാട്ടിലെയും തീരദേശ ജില്ലകളെ ബന്ധിപ്പിച്ചു കൊണ്ടുള്ള സർവീസുകളാണിവ. ഇതിനു പുറമേ യാത്രക്കാരുടെ സൗകര്യാർത്ഥം രണ്ട് പ്രതിദിന ട്രെയിനുകളുടെ സർവീസ് കണ്ണൂരിൽ നിന്ന് കോഴിക്കോട് വരെയും ഒരു പ്രതിദിന ട്രെയിനിന്റെ സർവീസ് കോഴിക്കോട് നിന്നു പാലക്കാട് വരെയും നീട്ടിയിട്ടുമുണ്ട്. പാലക്കാട്-പൊള്ളാച്ചി റൂട്ടിൽ ഈ മാസം പുതിയ മെമു സർവീസും ആരംഭിച്ചിട്ടുണ്ട്.

 പുതിയ പ്രതിവാര ട്രെയിനുകൾ

മംഗളൂരു സെൻട്രൽ-രാമേശ്വരം പ്രതിവാര എക്സ്‌പ്രസ്(16622): മാർച്ച് 14 മുതൽ എല്ലാ ശനിയാഴ്ചയും രാത്രി 7.30നു മംഗളൂരുവിൽ നിന്നു പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10.50നു രാമേശ്വരത്തെത്തും. രാമേശ്വരം-മംഗളൂരു പ്രതിവാര എക്സ്‌പ്രസ്(16621)-മാർച്ച് 15 മുതൽ എല്ലാ ഞായറാഴ്ചയും വൈകിട്ട് 3.30നു രാമേശ്വരത്തു നിന്നു പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.55ന് മംഗളൂരുവിലെത്തും. മംഗളൂരു ജംഗ്ഷൻ-തിരുനെൽവേലി ജംഗ്ഷൻ പ്രതിവാര എക്സ്‌പ്രസ്(16707)- ഇന്ന് മുതൽ എല്ലാ വ്യാഴാഴ്ചയും ഉച്ചയ്ക്ക് ഒരു മണിക്ക് മംഗളൂരുവിൽ നിന്നു പുറപ്പെട്ട് പിറ്റേന്ന് രാവിലെ 7.45ന് തിരുനെൽവേലിയിലെത്തും. തിരുനെൽവേലി-മംഗളൂരു എക്സ്‌പ്രസ്(16708)-മാർച്ച് 18 മുതൽ എല്ലാ ബുധനാഴ്ചയും വൈകിട്ട് 3.45നു തിരുനെൽവേലിയിൽ നിന്നു പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.55നു മംഗളൂരുവിലെത്തും.

 മൂന്ന് ട്രെയിനുകൾ ദീർഘിപ്പിച്ചു

മംഗളൂരു സെൻട്രൽ-കോഴിക്കോട് ഡെയ്‌ലി എക്സ്‌പ്രസിന്റെ(16610) സർവീസ് മാർച്ച് 16 മുതൽ പാലക്കാട് വരെ ദീർഘിപ്പിച്ചു. ബെംഗളൂരുവിൽ നിന്നു മംഗളൂരു വഴി കണ്ണൂർ വരെയുള്ള ‌പ്രതിദിന എക്സ്‌പ്രസ്(16511) മാർച്ച് 15 മുതൽ കോഴിക്കോട് വരെ സർവീസ് നടത്തും. ഇതേ ട്രെയിനിന്റെ മടക്ക സ‌ർവീസ്(16512) ഇനി മുതൽ കോഴിക്കോട് നിന്നായിരിക്കും ആരംഭിക്കുക. തുടർന്ന് കണ്ണൂർ, മംഗളൂരു വഴി ബെംഗളൂരുവിലെത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD, RAILWAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL