SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.52 AM IST

തപാൽ എ.ടി.എം

atm
ATM Card

ഒലവക്കോട്: പാലക്കാട് ജില്ലയിൽ തപാൽ വകുപ്പിന്റെ സേവിംഗ്സ് അക്കൗണ്ട് ഉടമകൾക്കും പെൻഷൻകാർക്കും ആശ്വാസമായി എ.ടി.എം കാർഡുകളുടെ വിതരണം പുനരാരംഭിച്ചു. ഇടപാടുകാരന്റെ പേര് രേഖപ്പെടുത്താത്ത 'ഇൻസ്റ്റാ കാർഡുകളും' പേര് പ്രിന്റ് ചെയ്ത കാർഡുകളുമാണ് വിതരണം ചെയ്യുന്നത്. ഇൻസ്റ്റാ കാർഡുകൾ തപാൽ ഓഫീസ് കൗണ്ടറുകളിൽ അപേക്ഷ നൽകുന്ന മുറയ്ക്ക് ഉടൻ കൈപ്പറ്റാം. പേര് രേഖപ്പെടുത്തിയ കാർഡുകൾ അപേക്ഷ നൽകി രണ്ടാഴ്ചയ്ക്കകം വീട്ടിലെത്തും. ഹെഡ് പോസ്റ്റ് ഓഫീസുകൾ, സബ് പോസ്റ്റ് ഓഫീസുകൾ എന്നിവിടങ്ങളിൽ കാർഡുകൾക്കായി അപേക്ഷിക്കാം. മറ്റ് ബാങ്കുകളുടെ എ.ടി.എമ്മുകളിലും തപാൽ കാർഡുകൾ ഉപയോഗിക്കാൻ സാധിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD, ATM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL