SignIn
Kerala Kaumudi Online
Tuesday, 19 May 2026 10.39 AM IST

പത്രിക സമർപ്പിച്ചു

mla
മലമ്പുഴ നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.പ്രഭാകരൻ എം.എൽ.എ നാമനിർദേശ പത്രിക സമർപ്പിക്കുന്നു.

കഞ്ചിക്കോട്: മലമ്പുഴ നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.പ്രഭാകരൻ എം.എൽ.എ നാമനിർദേശ പത്രിക സമർപ്പിച്ചു. പാലക്കാട് പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസർ രാജി വർഗീസ് മുമ്പാകെയാണ് പത്രിക നൽകിയത്. ജില്ലാ പഞ്ചായത്ത് ഓഫീസ് പരിസരത്ത് നിന്ന് എൽ.ഡി.എഫ് നേതാക്കളുടെ അകമ്പടിയോടെയായിരുന്നു പത്രികാ സമർപ്പണം. പാലക്കാട് ന്യൂസ് പേപ്പർ ഏജന്റ് അസോസിയേഷൻ(സി.ഐ.ടി.യു) കെട്ടിവെക്കാനുള്ള തുക കൈമാറി. എൽ.ഡി.എഫ് മണ്ഡലം സെക്രട്ടറി നിതിൻ കണിച്ചേരി, സി.പി.എം ജില്ലാ കമ്മിറ്റിയംഗങ്ങളായ എസ്.സുഭാഷ് ചന്ദ്രബോസ്, ടി.കെ.അച്ചുതൻ, സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയംഗം എസ്.ബി.രാജു, മുതിർന്ന നേതാവ് ടി.എൻ.കണ്ടമുത്തൻ, മണ്ഡലം ചെയർമാൻ വി.ആർ.രാജേഷ് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD, ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL