SignIn
Kerala Kaumudi Online
Tuesday, 19 May 2026 10.39 AM IST

പട്ടാമ്പി നേർച്ച ഇന്ന്

nercha
പട്ടാമ്പി നേർച്ച(ഫയൽ)

പട്ടാമ്പി: ആലൂർ വലിയ പൂക്കുഞ്ഞിക്കോയ തങ്ങളുടെ സ്മരണയിൽ 112ാമത് പട്ടാമ്പി നേർച്ച ഇന്ന് നടക്കും. നേർച്ചയുടെ നടത്തിപ്പിനായി കേന്ദ്ര കമ്മിറ്റി ഭാരവാഹികളായി പ്രസിഡന്റായി അലി പൂവ്വത്തിങ്ങൽ, സെക്രട്ടറിയായി സി.ഹനീഫ മാനു, ട്രഷററായി കെ.ബഷീർ എന്നിവരെ തിരഞ്ഞെടുത്തു. 29ന് രാവിലെ കൊടിയേറ്റത്തോടെ ഈ വർഷത്തെ ആഘോഷങ്ങൾക്ക് തുടക്കമാകും. വൈകുന്നേരം അറുപതോളം കമ്മിറ്റികളുടെ നേതൃത്വത്തിൽ ഗജവീരന്മാരുടെ അകമ്പടിയോടെ നഗരത്തിലൂടെ ഘോഷയാത്ര സംഘടിപ്പിക്കും. രാത്രി 12 വരെ ആഘോഷങ്ങൾ നീളുമെന്ന് സംഘാടകർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD, PATTAMBI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL