SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.51 AM IST

കിൻഫ്രയിലേക്ക് മലമ്പുഴ വെള്ളം എത്തുന്നു

kinfra

 മുടങ്ങി കിടന്ന പദ്ധതിക്കാണ് പുനർജീവൻ

തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ സ്ഥലം രജിസ്‌ട്രേഷൻ

മലമ്പുഴ ഡാമിലെ വെള്ളം കിൻഫ്രപാർക്കിലെത്തിക്കാൻ 27 കോടി രൂപയുടെ പദ്ധതി

ഒരു മാസം കൊണ്ട് പൈപ്പ്‌ലൈൻ പണി പൂർത്തീകരിക്കാനാവും

കഞ്ചിക്കോട്: കിൻഫ്ര പാർക്കിലേക്ക് മലമ്പുഴ വെള്ളം എത്തുന്നു. റെയിൽവേ ലൈനിന് സമാന്തരമായി പൈപ്പ് ലൈനിടുന്നതിന് അനുമതി കിട്ടാത്തത് മൂലം മുടങ്ങി കിടന്ന പദ്ധതിക്കാണ് പുനർജീവൻ കൈവന്നിരിക്കുന്നത്. റെയിൽവേ ലൈനിന് സമീപത്തുള്ള സ്വകാര്യ വ്യക്തികളുടെ സ്ഥലം കിൻഫ്ര വാങ്ങിയാണ് പ്രശ്‌നം പരിഹരിച്ചത്. തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ സ്ഥലം രജിസ്‌ട്രേഷൻ നടക്കും. അത് കഴിഞ്ഞാലുടൻ പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പണി തുടങ്ങും. ഒരു മാസം കൊണ്ട് പൈപ്പ്‌ലൈൻ പണി പൂർത്തീകരിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മലമ്പുഴ ഡാമിലെ വെള്ളം കിൻഫ്രപാർക്കിലെത്തിക്കാൻ 27 കോടി രൂപയുടെ പദ്ധതിയാണ് ആവിഷ്‌ക്കരിച്ചത്. പക്ഷെ റെയിൽവേയുടെ എതിർപ്പിൽ കുടുങ്ങി പദ്ധതി സ്തംഭിച്ചു. പുതുശ്ശേരി വെസ്റ്റ് വില്ലേജിലെ പ്രകൃതിദത്ത ജലസംഭരണിയായ വലിയ ഏരി ഏറ്റെടുക്കാനുള്ള പദ്ധതിയും കിൻഫ്ര തയ്യാറാക്കിയിട്ടുണ്ട്.

സ്വകാര്യ വ്യക്തിയുടെ 36 സെന്റ് സ്ഥലം കിൻഫ്ര വാങ്ങി

പൈപ്പ് ലൈൻ റെയിൽവേ ട്രാക് ക്രോസ് ചെയ്യുന്നതിന് റെയിൽവേ അനുമതി നൽകിരുന്നു. പക്ഷെ റെയിൽ പാളത്തിന് സമാന്തരമായി പൈപ്പിട്ടാൻ അനുമതി നൽകിയില്ല. പലവട്ടം ചർച്ചകൾ നടന്നിട്ടും പരിഹാരമുണ്ടായില്ല. മറ്റ് പണികളെല്ലാം പൂർത്തീകരിച്ച് ഈ പൈപ്പ് ലൈൻ സ്ഥാപിക്കൽ പ്രവൃത്തി മാത്രം മാറ്റി വെക്കുകയായിരുന്നു. റെയിൽവേ ഒരു തരത്തിലും വഴങ്ങാതെ വന്നതോടെയാണ് കിൻഫ്ര ബദൽ മാർഗ്ഗങ്ങൾ തേടി തുടങ്ങിയത്. ഈ സാഹചര്യത്തിലാണ് ട്രാക്കിനോട് ചേർന്ന് കിടക്കുന്ന 36 സെന്റ് സ്ഥലം സ്വകാര്യ വ്യക്തിയിൽ നിന്ന് വാങ്ങാൻ കിൻഫ്ര തീരുമാനിച്ചത്. ഇതിന്റെ കരാർ ഒപ്പ് വെക്കുകയും ചെയ്തു. ഇതോടെ മലമ്പുഴ വെള്ളം കിൻഫ്രയിലെത്തുന്നതിന്റെ എല്ലാ തടസങ്ങളും മാറിയിരിക്കുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD, KINFRA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL