SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.46 AM IST

ഐ.എസ്.ജെ.ഡി ഓഫീസ് ഉദ്ഘാടനം ചെയ്തു

isjd
ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ പട്ടഞ്ചേരി പഞ്ചായത്ത് കമ്മിറ്റി ഓഫീസ് കെട്ടിടം മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു.

ചിറ്റൂർ: ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ പട്ടഞ്ചേരി പഞ്ചായത്ത് കമ്മിറ്റി ഓഫീസ് കെട്ടിടം മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തുകമ്മിറ്റി പ്രസിഡന്റ് ടി.മോഹനൻ അദ്ധ്യക്ഷനായി. ഐ.എസ്.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറിയും ചിറ്റൂർ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുമായ അഡ്വ. വി.മുരുകദാസ്, ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാധാകൃഷ്ണൻ, കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് അംഗം സുനിതാ ഭായ്, പെരുമാട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സുരേഷ്, പട്ടഞ്ചേരി പഞ്ചായത്ത് മെമ്പർ പ്രവീണ ബിനു, എരുത്തേമ്പതി പഞ്ചായത്ത് മെമ്പർ ബാബുരാജ്, എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് കെ.ഷാജഹാൻ, സി.പി.ഐ ലോക്കൽ സെക്രട്ടറി എം.കൃഷ്ണൻകുട്ടി തുടങ്ങി വിവിധ കക്ഷി നേതാക്കൾ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD, ISJD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL