SignIn
Kerala Kaumudi Online
Tuesday, 19 May 2026 10.39 AM IST

പരിശീലന ക്യാമ്പ്

camp

മുതലമട: മുതലമട ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ കായിക ക്യാമ്പ് 'കരുത്ത് ' തൊഴിൽ നൈപുണി ക്യാമ്പ് 'ജീവനം' എന്നിവ പാലക്കാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.സരിത ഉദ്ഘാടനം ചെയ്തു. മുതലമട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.തിരുചന്ദ്രൻ മുഖ്യാതിഥിയായി. പി.ടി.എ പ്രസിഡന്റ് കെ.കലാധരൻ അദ്ധ്യക്ഷനായി. ദേശീയ, സംസ്ഥാന മത്സരങ്ങളിൽ പങ്കെടുത്ത കായിക താരങ്ങളെയും, പരിശീലകരേയും അനുമോദിച്ചു. മുതലമട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിത അലൈരാജ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ റസിയ കാജാഹുസൈൻ, എം.പി.ടി.എ പ്രസിഡന്റ് എ. ഷീജ, അദ്ധ്യാപകരായ എസ്.ദിനേഷ് ബാബു, എ.കദീജാബീവി, ആർ.സതീശൻ, പി.സി.ജിഷ എന്നിവർ സംസാരിച്ചു.


Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD, CAMP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL