പാലക്കാട്: ചിറ്റൂർ മണ്ഡലത്തിലെ നാട്ടുകൽ നടുപ്പുണ്ണി റോഡിലെ ഹെർബർട്ട് പാലത്തിൽ (കരിമണ്ണ് പാലം) അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ മേയ് 21 മുതൽ 23 വരെ പാലത്തിലൂടെയുള്ള ഗതാഗതം നിരോധിക്കും. പകരം തമിഴ്നാട് പൊള്ളാച്ചി ഭാഗത്ത് നിന്ന് കൊഴിഞ്ഞാംപാറയിലേക്ക് വരുന്ന വാഹനങ്ങൾ നടുപ്പുണ്ണി ചെക്‌പോസ്റ്റ് ഭാഗത്ത് നിന്ന് വലത് വശത്ത് എരുത്തേമ്പതി റോഡ് കുലുക്കംപാറ വഴിയും കൊഴിഞ്ഞാംപാറ നടുപ്പുണ്ണി പോവുന്ന വാഹനങ്ങൾ ഗോപാലപുരം വഴിയും തിരിഞ്ഞ് പോകണമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |