SignIn
Kerala Kaumudi Online
Sunday, 14 June 2026 3.18 AM IST

അനുസ്മരണവും പ്രാർഥനാസദസും 

anusmaranam
മണ്ണാർക്കാട് മുസ്ലിം ഓർഫനേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ അനുസ്മരണവും പ്രാർഥനാ സദസും ഇമ്പിച്ചിക്കോയ തങ്ങൾ കൊടക്കാട് ഉദ്ഘാടനം ചെയ്യുന്നു.

മണ്ണാർക്കാട്: മണ്ണാർക്കാട് മുസ്ലിം ഓർഫനേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മർഹൂം പി.എ.തങ്ങൾ, പൊള്ളക്കുന്നൻ പി.കെ.സൈതാലിക്കുട്ടിയേയും അനുസ്മരണവും പ്രാർഥനാ സദസും സംഘടിപ്പിച്ചു. എം.എം.ഒ.സി ഹാളിൽ ഇമ്പിച്ചിക്കോയ തങ്ങൾ കൊടക്കാട് ഉദ്ഘാടനം ചെയ്തു. കമ്മിറ്റി വൈസ് പ്രസിഡന്റ് ടി. ടി.ഉസ്മാൻ അദ്ധ്യക്ഷനായി. പാർഥനാ സദസിന് ഇമ്പിച്ചിക്കോയ തങ്ങൾ ലക്കിടി നേതൃത്വം നൽകി. ജനറൽ സെക്രട്ടറി പഴേരി ഷരീഫ് ഹാജി, മറ്റു ഭാരവാഹികളായ സി.പി.ബാപ്പു മുസ്ലിയാർ, ആലിപ്പു ഹാജി, സി. മുഹമ്മദ് ബഷീർ, ടി.എ.സലാം, ബാപ്പുട്ടി ഹാജി, കപ്പൂരൻ സമദ് ഹാജി, കളത്തിൽ അബ്ദുള്ള, മുസ്തഫ വറോടൻ, ഡി.എച്ച്.എസ്.എസ്.പ്രിൻസിപ്പൽ മുഹമ്മദ് കാസിം, ഓർഫനേജ് പ്രിൻസിപ്പൽ സി.പി.അബൂബക്കർ സിദ്ദീഖ് സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, ANUSMARANAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL