
പാലക്കാട്: റേഷൻ വ്യാപാരികളുടെ വിഷയത്തിൽ സർക്കാർ ഇടപെടൽവേണം, എ.കെ.ആർ.ആർ.ഡി.എ കേരളത്തിലെ റേഷൻ വ്യാപാരികളുടെ വേതന പാക്കേജുൾപെടെയുള്ള വിഷയങ്ങളിൽ കേരള ബഡ്ജറ്റിൽ ഉൾക്കൊള്ളിച്ച് ഈ വിഭാഗത്തെ സംരക്ഷിക്കണമെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. സംസ്ഥാന നേതൃത്വ പഠന ക്യാമ്പ് സ്വാഗത സംഘം സ്‌പെഷൽ കൺവെൻഷൻ സംസ്ഥാന പ്രസിഡന്റും മുൻ എം.എൽ.എയുമായ അഡ്വ.ജോണിനെല്ലൂർ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ കെ.എം.അബ്ദുൾ സത്താർ അദ്ധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി എ.കൃഷ്ണൻ, സംസ്ഥാന സെക്രട്ടറി ഇ.ശ്രീജൻ, ജില്ലാ പ്രസിഡന്റ് വി.പി.രഘുനാഥ് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |