SignIn
Kerala Kaumudi Online
Tuesday, 16 June 2026 4.55 AM IST

കിഴങ്ങ് കൃഷി പദ്ധതി തുടങ്ങി

krishi

എലപ്പുള്ളി: അന്യം നിന്നു പോകുന്ന കിഴങ്ങ് വിളകളെ തിരിച്ച് കൊണ്ടുവരാൻ പുതിയ പരീക്ഷണവുമായി എലപ്പുള്ളി കൃഷി ഭവൻ. പരീക്ഷണാടിസ്ഥാനത്തിൽ കൂർക്ക, ചേമ്പ് കൃഷികൾ ആരംഭിച്ചാണ് തുടക്കം. എലപ്പുള്ളി കാരാംകോട് രാമചന്ദ്രന്റെ കൃഷിയിടത്തിലാണ് പരീക്ഷണാടിസ്ഥാനത്തിൽ കൃഷി ഇറക്കുന്നത്. ഇത് വിജയകരമായാൽ മറ്റ് കൃഷിയിടങ്ങളിലും നടപ്പാക്കും.

കിഴങ്ങ് കൃഷിയുടെ തിരിച്ച് വരവിന് വഴിയൊരുക്കുന്ന ഈ പരീക്ഷണത്തിന് മാർഗ്ഗ നിർദേശങ്ങൾ നൽകുന്നത് കേരള കാർഷിക സർവകലാശാലയിലെ അസി.പ്രൊഫസർമാരായ മായാദേവിയും രോഷിമയുമാണ്. കർഷകർക്ക് അധിക വരുമാനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് കൃഷി ഓഫീസർ ബി.എസ്. വിനോദ്കുമാർ പറഞ്ഞു. പരീക്ഷണ കൃഷിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.സി.ബിജു നിർവ്വഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാർ മുരളി കുമാർ അദ്ധ്യക്ഷത വഹിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, FARMING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL