
പാലക്കാട്: കെ.എസ്.ടി.എ സംസ്ഥാന സെക്രട്ടറി പി.ജെ ബിനേഷിനെയും വയനാട് ജില്ലാ ജോയിൻ സെക്രട്ടറി വിൽസൺ തോമസിനെയും രാഷ്ട്രീയ പ്രേരിതമായി വിദ്യാഭ്യാസ വകുപ്പ് അന്യായമായി കാസർകോട്ടേക്ക് സ്ഥലം മാറ്റി എന്നാരോപിച്ച് കെ.എസ്.ടി.എ പാലക്കാട് ജില്ലാ കമ്മിറ്റി പ്രതിഷേധ മാർച്ചും പൊതുയോഗവും നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് എം.എ.അരുൺകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ.എം.അജിത്ത് അദ്ധ്യക്ഷനായി. സംസ്ഥാന നിർവ്വാഹക സമിതിയംഗം എം.ആർ.മഹേഷ് കുമാർ, ഭാരവാഹികളായ പി.ജി.ഗിരീഷ് കുമാർ, മനു ചന്ദ്രൻ, എം.കെ.ബീന, വിജയം എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |