അലനല്ലൂർ: ഭീമനാട് ഗ്രാമോദയം വായനശാലയുടെയും ജവഹർ ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ വായന പക്ഷാചരണത്തിന്റെ ഭാഗമായി യു.പി, ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്ക് പ്രശ്‌നോത്തരി നടത്തി. വായനശാലാ ജോയിന്റ് സെക്രട്ടറി എം.ടി.സൗമ്യ ക്വിസ് മാസ്റ്റർ ആയിരുന്നു. വായനശാലാ പ്രസിഡന്റ് എ.മുഹമ്മദാലി, വൈസ് പ്രസിഡന്റ് എം.മനോജ്, സെക്രട്ടറി വി.സുരേഷ് കുമാർ, ഭരണ സമിതി അംഗങ്ങളായ എൻ.മണികണ്ഠൻ, എൻ.അജി പ്രസാദ്, മുഹമ്മദ് അബ്ദുൾ നാസ്സർ, ടി.എസ്.ഗോകുൽ, ക്ലബ്ബ് പ്രസിഡന്റ് കെ.സുബിൻ, ലൈബ്രേറിയൻ എം.സുശീല എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |