കൊഴിഞ്ഞാമ്പാറ: കൊഴിഞ്ഞാമ്പാറയിലെ ഭാരതമാത കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ അന്താരാഷ്ട്ര യോഗദിനാചരണം സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ റവ. ഫാ. ഡോ. പോൾ തെക്കനത്ത് പരിപാടിയിൽ അദ്ധ്യക്ഷത വഹിച്ചു. യോഗ പരിശീലകനും ആർട്ട് ഓഫ് ലിവിംഗ് അദ്ധ്യാപകനുമായ അനിൽ സന്ത് മുഖ്യാതിഥിയായി. യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം വിദ്യാർത്ഥികൾക്ക് സന്ദേശം നൽകി. യോഗ ദിനാചരണത്തിന്റെ ഭാഗമായി വിവിധ യോഗാഭ്യാസങ്ങളും സംഘടിപ്പിച്ചു. വിദ്യാർത്ഥികളും അദ്ധ്യാപകരും പരിപാടിയിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |