പാലക്കാട്: വൈദ്യുതി സുരക്ഷാ വാരത്തിന്റെ ജില്ലാതല ഉദ്ഘാടനം അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് എ.അബ്ദുൾ ലത്തീഫ് നിർവഹിച്ചു. 'ഇന്നത്തെ അവബോധം നാളത്തെ പ്രതിരോധം" എന്നാണ് ഈ വർഷത്തെ സുരക്ഷാ വാചകം. ഗവ. പോളിടെക്നിക് കോളജിൽ നടന്ന പരിപാടിയിൽ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ സജേഷ് പി.ഗോപി അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ രാഹുൽ ആർ.സുരക്ഷ ക്ലാസ് നയിച്ചു. ഫാക്ടറി ബോയിലേഴ്സ് വകുപ്പ്, ഫയർ റെസ്‌ക്യൂ വകുപ്പ്, കെ.എസ്.ഇ.ബി.എൽ പരിപാടിയിൽ പങ്കാളികളായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |