
പട്ടാമ്പി: എടപ്പലം പി.ടി.എം.വൈ.എച്ച്.എസ് സ്‌കൂളിലെ 2026-27 അദ്ധ്യയന വർഷത്തെ വിവിധ സ്‌കൂൾ ക്ലബ്ബുകളുടെ ഉദ്ഘാടനം ഗസൽ ഗായകൻ പ്രിയദർശൻ നിനവ് നിർവ്വഹിച്ചു. മനുഷ്യനെയും പ്രകൃതിയേയും ഒന്നാക്കി നിർത്തുവാനുള്ള മാന്ത്രികസിദ്ധി കലകൾക്ക് മാത്രമുള്ളതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പി.ടി.എ പ്രസിഡന്റ് ഗുലാം മുഹമ്മദ് അദ്ധ്യക്ഷനായി. പ്രധാനാദ്ധ്യാപകൻ മുഹമ്മദ് ചങ്ങണക്കാട്ടിൽ ആമുഖ ഭാഷണം നടത്തി. അദ്ധ്യാപകരായ പ്രീജു ഡേവിഡ്, എ.എം.അജിത് എന്നിവർ സംസാരിച്ചു. എൻ.എം.എം.എസ് സ്‌കോളർഷിപ്പ് വിജയികൾക്കുള്ള സമ്മാനദാനവും നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |