SignIn
Kerala Kaumudi Online
Friday, 17 July 2026 3.32 AM IST

ആരോഗ്യ വൊളന്റിയ‌ർ

mundoor
മുണ്ടൂർ ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ നടന്ന ആരോഗ്യ വൊളന്റിയർ പരിശീലന പരിപാടി വൈസ് പ്രസിഡന്റ് ലക്ഷ്മിക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു.

കോങ്ങാട്: മുണ്ടൂർ പഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ വാർഡ് തല ആരോഗ്യ ശുചിത്വ സമിതി ആരോഗ്യ വൊന്റിയർമാർക്ക് പകർച്ചവ്യാധി നിയന്ത്രണം, കൊതുകിന്റെ ഉറവിട നശീകരണം ക്‌ളോറിനേഷൻ എന്നിവയിൽ പരിശീലനം സംഘടിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലക്ഷ്മിക്കുട്ടി ഉദ്ഘാടനം ചെയ്തു. മുണ്ടൂർ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ടി.ശൈലജ അദ്ധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർ പി.മുരളീകൃഷ്ണൻ, ജെ.എച്ച്.ഐമാരായ ആര്യ അരവിന്ദ്, ആർ.രമ്യ, കെ.പി.രഞ്ജിനി എന്നിവർ ക്ലാസ് നയിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ആർ.ഗോപാലകൃഷ്ണൻ, വാർഡ് അംഗം കെ.കെ.രഞ്ജിത എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, HEALTH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL