
പട്ടാമ്പി: ജനങ്ങളുടെ ദുഃഖവും ദുരിതവും സ്വന്തം പ്രശ്‌നമായി കണ്ട ജനകീയ നേതാവാണ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എന്ന് വി.ടി.ബൽറാം എം.എൽ.എ. തൃത്താല നിയോജകമണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ മൂന്നാമത് ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.വിനോദ് അദ്ധ്യക്ഷനായി. കെ.പി.സി.സി നിർവ്വാഹക സമിതിയംഗം സി.വി.ബാലചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് റഷീദ് കൊഴിക്കര, ജില്ലാ പഞ്ചായത്തംഗം ടി.കെ.സുനിൽകുമാർ, ഡി.സി.സി സെക്രട്ടറിമാർ പി.വി.മുഹമ്മദ് അലി, ബാബു നാസർ, പി.മാധവദാസ്, പി.എം.മധു തുടങ്ങിയവർ അനുസ്മരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |