
പട്ടാമ്പി: മഴക്കാല രോഗ പ്രതരോധത്തിന്റെയും ശുചിത്വ പരിപാലനത്തിന്റെയും ഭാഗമായി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിർദ്ദേശപ്രകാരം നടപ്പിലാക്കുന്ന സഫായ് അപ്‌നോ, ബിമാരി ഭാഗാവോ പ്രചാരണത്തിന്റെ ഭാഗമായി പട്ടാമ്പി നഗരസഭ തയ്യാറാക്കിയ ബോധവത്കരണ പോസ്റ്ററുകൾ പ്രകാശനം ചെയ്തു. നഗരസഭാ ചെയർമാൻ ടി.പി.ഷാജി, സെക്രട്ടറി എസ്.അമൽ, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, ജീവനക്കാർ എന്നിവരുടെ സാന്നിധ്യത്തിലാണ് ൺപോസ്റ്റർ പ്രകാശനം നിർവ്വഹിച്ചത്. പ്രചാരണത്തിന്റെ ഭാഗമായി നഗരസഭയിലെ വിവിധ വാർഡുകൾ കേന്ദ്രീകരിച്ച് ശുചീകരണ പ്രവർത്തനങ്ങളും ബോധവൽക്കരണ പരിപാടികളും ശക്തമാക്കുമെന്ന് ചെയർമാൻ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |