
ചെർപ്പുളശ്ശേരി: നീറ്റ് പരീക്ഷാ ക്രമകേടിൽ ഡൽഹിയിൽ നടക്കുന്ന സമരത്തിൽ പങ്കെടുത്ത പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി.വേണുഗോപാൽ അടക്കമുള്ള കോൺഗ്രസ് നേതാക്കളെ പൊലീസിനെ ഉപയോഗിച്ച് മർദ്ദിച്ച നരേന്ദ്ര മോദി സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് ചെർപ്പുളശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.
മണ്ഡലം പ്രസിഡന്റ് അക്ബർ അലി അദ്ധ്യക്ഷത വഹിച്ചു. യോഗം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഷബീർ നീരാണി ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് കെ.ഉണ്ണികൃഷ്ണൻ, മുനിസിപ്പൽ പാർലിമെന്ററി പാർട്ടി ലീഡർ കെ.എം.ഇസഹാക്ക്, വി.ജി.ദീപേഷ്, പി.സുബീഷ്, എം.മനോജ്, എം.എ.റഷീദ്, പി.പ്രഭാകരൻ, എം.ഗോവിന്ദൻ കുട്ടി, മുഹമ്മദാലി കുറ്റികോട്, ടി.എം.സലീം, വിനോദ് കളതൊടി, സുബാഷ്, കെ.വി.ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |