ചിറ്റൂർ: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ പോരാടുന്ന വിദ്യാർത്ഥി യുവജന പ്രക്ഷോഭത്തെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്താൻ ശ്രമിക്കുന്ന കേന്ദ്ര നടപടിയിൽ പ്രതിക്ഷേധിച്ച് ചിറ്റൂരിൽ വൈ.ജെ.ഡി.എസ് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. യുവജനതാദൾ സംസ്ഥാന പ്രസിഡന്റ് അഡ്വ ടി.മഹേഷ് ഉദ്ഘാടനം ചെയ്തു. വൈ.ജെ.ഡി.എസ് ജില്ലാ കമ്മിറ്റി അംഗം സി.അജിമോൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് വിജീഷ് കണ്ണികണ്ടത്ത്, വൈസ് പ്രസിഡന്റ് ശ്യാമപ്രസാദ് പാർത്ഥസാരഥി, ഷിബു, ബൈജു എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |