SignIn
Kerala Kaumudi Online
Saturday, 29 August 2026 5.12 AM IST

എസ്.എൻ.ഡി.പി യോഗം മുതലമട ശാഖയിൽ ചതയദിനാഘോഷം

muthalamada
എസ്.എൻ.ഡി.പി യോഗം മുതലമട ശാഖയുടെ നേതൃത്വത്തിൽ നടന്ന ചതയദിനാഘോഷത്തിൽ നിന്ന്.

മുതലമട: ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന് ലോകത്തോട് വിളിച്ചു പറഞ്ഞ മഹാഗുരു ശ്രീനാരായണ ഗുരുദേവന്റെ ജയന്തി ദിനമായ ചതയദിനം എസ്.എൻ.ഡി.പി യോഗം മുതലമട ശാഖയുടെ നേതൃത്വത്തിൽ ഭക്തിനിർഭരമായി ആഘോഷിച്ചു. ശാഖ പ്രസിഡന്റ് കെ.മണികണ്ഠൻ ചടങ്ങിന് നേതൃത്വം നൽകി. ശാഖ കൺവീനർമാരായ വി.സതീഷ്, ആർ.ശിവകുമാർ എന്നിവർ ചതയദിന സന്ദേശം നൽകി. എക്സിക്യൂട്ടീവ് അംഗങ്ങളായ എസ്.നിധിൻഘോഷ്, ദിനേഷ് ചന്ദ്രൻ, എൽ.ശിവരാമൻ, ആർ.സുരേഷ്, അജി പെരുഞ്ചിറ, കെ.മനോജ്, അശ്വധാര മനോജ്, വി.വിബിൻ, സി.ശെൽവൻ, ആൻമിയ മണികണ്ഠൻ, ആർ.രജ്ജിത്ത്, എസ്.സൂര്യ, എസ്.ശിവപ്രസാദ്, നയനരാജ്, ബിജിലി സുരേഷ്, അഭിജിത്ത്, കെ.ജയകാന്തൻ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, SNDP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL