പാലക്കാട്: ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച്/എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ തസ്തികകളിലേക്ക് സെപ്തംബർ 11ന് രാവിലെ 10ന് അഭിമുഖം നടത്തും. ഡാറ്റാ അനലിസ്റ്റ്, ഇൻസ്‌പെക്ഷൻ ഓഫീസർ, സെയിൽസ് മാനേജർ, സീനിയർ അക്കൗണ്ടന്റ്, ക്വാളിറ്റി ചെക്കർ ആൻഡ് സൂപ്പർവൈസർ, സെയിൽസ് മാൻ തസ്തികകളിലാണ് ഒഴിവുകൾ. എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം (ബികോം, എംകോം/ എം.ബി.എ) തുടങ്ങിയ യോഗ്യതയുള്ള എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്തവർക്ക് പങ്കെടുക്കാം. ഫോൺ: 0491 2505435.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |