SignIn
Kerala Kaumudi Online
Friday, 11 September 2026 2.52 AM IST

ട്രെയിൻ റൂട്ട് മാറും

train
.

പാലക്കാട്: തിരുവനന്തപുരം ഡിവിഷനു കീഴിൽ വിവിധയിടങ്ങളിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ സെപ്തംബർ 25നു പുറപ്പെടുന്ന മംഗളൂരു-തിരുവനന്തപുരം മാവേലി എക്സ്‌പ്രസ്(16603), ചെന്നൈ-തിരുവനന്തപുരം സൂപ്പർഫാസ്റ്റ് എ.സി എക്സ്‌പ്രസ്(22207) എന്നീ ട്രെയിനുകൾ ആലപ്പുഴ റൂട്ടിനു പകരം കോട്ടയം വഴിയായിരിക്കും സർവീസ് നടത്തുക. ഇതിനു പുറമേ സെപ്തംബർ 24നു പുറപ്പെടുന്ന ടാറ്റ നഗർ-എറണാകുളം ജംഗ്ഷൻ എക്സ്‌പ്രസ്(18189) എറണാകുളത്തിനു പകരം ആലുവ റെയിൽവേ സ്റ്റേഷനിൽ യാത്ര അവസാനിപ്പിക്കുമെന്നും റെയിൽവേ പാലക്കാട് ഡിവിഷൻ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, RAILWAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL