SignIn
Kerala Kaumudi Online
Monday, 14 September 2026 1.40 AM IST

വായ്പാ മഹാമേള

vaypa
കേരള ബാങ്ക് കാമ്പ്രത്ത്ചള്ള ശാഖയിൽ നടന്ന വായ്പാ മഹാമേള കെ.പ്രേമൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

മുതലമട: കേരള ബാങ്ക് കാമ്പ്രത്ത്ചള്ള ശാഖയുടെ നേതൃത്വത്തിൽ വായ്പാ മഹാമേള സംഘടിപ്പിച്ചു. കുറഞ്ഞ പലിശനിരക്കും ലളിതമായ വ്യവസ്ഥകളുമാണ് വായ്പാ മേളയെ ശ്രദ്ധേയമാക്കിയത്. വീട് നിർമ്മാണം, അറ്റകുറ്റപ്പണി, വ്യവസായ വായ്പ, വിദ്യാഭ്യാസ വായ്പ, സ്വയംതൊഴിൽ വായ്പ, സ്വർണപ്പണയ വായ്പ, വാഹന വായ്പ തുടങ്ങിയ വായ്പകളാണ് മേളയിൽ വിതരണം ചെയ്തത്. കെ.പ്രേമൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കേരള ബാങ്ക് ഡയറക്ടർ ഒ.വി.സ്വാമിനാഥൻ അദ്ധ്യക്ഷത വഹിച്ചു. വായ്പ വിതരണോദ്ഘാടനം മുതലമട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.തിരുചന്ദ്രൻ നിർവഹിച്ചു. ചടങ്ങിൽ സുമഹർഷൻ, സതീഷ് കുമാർ, ഷാജി പി.എസ്, സാബു, പീതാംബരൻ, ശ്രീകാന്ത്, ഷൈനി ആർ. എന്നിവർ സംസാരിച്ചു. കേരള ബാങ്ക് കാമ്പ്രത്ത്ചള്ള ശാഖാ അധികൃതരുടെ നേതൃത്വത്തിലാണ് മേള സംഘടിപ്പിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, LOAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL