
തിരുവനന്തപുരം: കർഷകർക്കും കാർഷിക സംരംഭകർക്കുമായുള്ള അടിസ്ഥാന സൗകര്യ വികസന വായ്പയ്ക്ക് മാർച്ച് 31 വരെ അപേക്ഷിക്കാം. 2 കോടി രൂപ വരെയുള്ള വായ്പകൾ 7 വർഷ കാലയളവിലേക്ക് 6 ശതമാനം പലിശ നിരക്കിൽ ലഭ്യമാകും. ക്രെഡിറ്റ് ഗ്യാരണ്ടി കവറിന്റെ പരിധിയിൽ വരുന്ന 2 കോടി രൂപ വരെയുള്ള വായ്പകൾക്ക് അധിക ഈട് നൽകേണ്ടതില്ല. കാർഷിക ഉൽപ്പന്നങ്ങളുടെ സംഭരണം, സംസ്കരണം, മൂല്യവർദ്ധിത ഉല്പ്പന്നങ്ങളുടെ നിർമാണം, ശീതീകരണ ശൃംഖല, കാർഷിക യന്ത്രവത്കരണം, ഡ്രോൺ സേവന കേന്ദ്രങ്ങൾ, ലോജിസ്റ്റിക്സ് തുടങ്ങി വിവിധ പദ്ധതികൾക്ക് ധനസഹായം ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക് : www.agriinfra.dac.gov.in .ഫോൺ: 8921540233.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |