ചെർപ്പുളശ്ശേരി: തൃക്കടീരി പി.ടി.എം ഹയർ സെക്കൻഡറി സ്‌കൂൾ സ്‌കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന് കീഴിലുള്ള 40ഓളം കുടുംബങ്ങൾക്ക് ഭക്ഷണക്കിറ്റുകൾ വിതരണം ചെയ്തു. വാർഡ് മെമ്പർ റിയാനത്ത് കിറ്റ് വിതരണോദ്ഘാടനംനിർവഹിച്ചു. സ്കൾ പ്രിൻസിപ്പൽ മുഹമ്മദ് അഷ്‌റഫ് അദ്ധ്യക്ഷത വഹിച്ചു. സ്‌കൗട്ട് മാസ്റ്റർ പി.ഫിനോജ്, പി.ടി.എ പ്രസിഡന്റ് ഹംസ കിളായിൽ, അഫ്സർ ബാബു, ഗൈഡ് ക്യാപ്റ്റൻ പ്രസീദ, പാലിയേറ്റീവ് നേഴ്സ് ഷൈനി, ലീഡർ മായ സാജൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |