
മണ്ണാർക്കാട്: നെല്ലിപ്പുഴ ഡി.എച്ച്.എസ്.എസിൽ ടീൻസ് ക്ലബ്ബിന്റെ ഉദ്ഘാടനവും ഹൈസ്‌കൂൾ വിദ്യാർത്ഥിനികൾക്കായുള്ള ആരോഗ്യശുചിത്വ ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു. ഡോ.സി.കെ.നസീഹ ഉദ്ഘാടനം ചെയ്തു ക്ലാസെടുത്തു.
കൗമാരപ്രായത്തിലെ ശാരീരികമാനസിക മാറ്റങ്ങൾ, വ്യക്തിശുചിത്വം, ആരോഗ്യശീലങ്ങൾ എന്നീ വിഷയങ്ങളെ ആസ്പദമാക്കിയായിരുന്നു ക്ലാസ്. വിദ്യാർത്ഥിനികളുടെ സംശയങ്ങൾക്ക് ഡോക്ടർ മറുപടി നൽകി.
പ്രധാനാദ്ധ്യാപക ഇൻചാർജ് കെ.പി.എ.സലീം അദ്ധ്യക്ഷനായി. സ്റ്റാഫ് സെക്രട്ടറി കെ.മുനീർ, സീനിയർ അദ്ധ്യാപകരായ മുംതാസ്, സുബൈദ, ക്ലബ് കൺവീനർമാരായ പി.ജംഷീർ, റിസ്വാന എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |