SignIn
Kerala Kaumudi Online
Friday, 18 September 2026 1.59 AM IST

വാളയാർ വനപരിശീലന കേന്ദ്രം രാജ്യാന്തര നിലവാരത്തേക്ക് ഉയരും

vanapariseelana-kendram

പുതിയ കെട്ടിടങ്ങൾ നിർമ്മിക്കാൻ 30 കോടി രൂപ.

പുതിയ അക്കാഡമിക് ബ്ലോക്ക്, എക്സിക്യൂട്ടീവ് ഹോസ്റ്റൽ, ട്രെയിനീസ് ഹോസ്റ്റൽ എന്നിവ നിർമ്മിക്കും.

പദ്ധതി നടപ്പാക്കുന്നത് നബാർഡിന്റെ സഹായത്തോടെ.

അക്കാഡമിക് ബ്ലോക്കിന് 11.94 കോടി രൂപ.

എക്സിക്യൂട്ടീവ് ഹോസ്റ്റലിന് 8.77 കോടി രൂപ.

ട്രെയിനീസ് ഹോസ്റ്റലിന് 9.23 കോടി രൂപ.

വാളയാർ: വാളയാർ വനപരിശീലന കേന്ദ്രം രാജ്യാന്തര നിലവാരത്തേക്ക് ഉയർത്തുന്നു. ഇതിന്റെ ഭാഗമായി പഴയ കെട്ടിടങ്ങൾ പൊളിച്ച് നീക്കി പുതിയ കെട്ടിട സമുച്ചയങ്ങൾ നിർമ്മിക്കും. പുതിയ പദ്ധതി പ്രഖ്യാപനം വന്നപ്പോൾ പഴയ കെട്ടിടങ്ങളുടെ കാര്യത്തിൽ എന്ത് ചെയ്യുമെന്ന ആശങ്ക നിലനിന്നിരുന്നു. പഴയ കെട്ടിടം നവീകരിക്കുന്നത് പ്രായോഗികമല്ലെന്നും അതേപടി നിലനിറുത്താൻ കഴിയാത്ത സാഹചര്യത്തിലാണ് ഇരുപത് വർഷം മുമ്പ് നിർമ്മിച്ച ക്വാർട്ടേഴ് കെട്ടിടങ്ങൾ പൊളിച്ച് നീക്കുന്നത്. കെട്ടിടങ്ങൾ പൊളിച്ച് അവിടെ മരങ്ങൾ വച്ച് പിടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. വന പരിശീലനകേന്ദ്രത്തിന് ചുറ്റുമായി നിർമ്മിച്ച ക്വാർട്ടേഴ്സുകൾ ഇപ്പോൾ ഭാഗികമായി തകർന്നും കാടു പിടിച്ചും കിടക്കുകയാണ്.

വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്നതിനായി 1961 ഡിസംബർ 6 നാണ് പരിശീലന കേന്ദ്രം ആരംഭിച്ചത്. ആദ്യം ഫോറസ്റ്റ് സ്കൂളായിരുന്നു. പിന്നീട് സ്റ്റേറ്റ് ഫോറസ്റ്റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടായി മാറി. തുടക്കത്തിൽ ജീവനക്കാർക്ക് താമസിക്കാൻ വേണ്ടി ഓടിട്ട പഴയ മാതൃകയിലുള്ള മുപ്പതോളം ക്വാർട്ടേഴ്സുകൾ നിർമ്മിച്ചു. പുതിയ വാർപ്പ് കെട്ടിടങ്ങൾ ക്വാർട്ടേഴ്സിനായി നിർമ്മിച്ചപ്പോൾ പഴയ കെട്ടിടങ്ങൾ ഉപയോഗിക്കാതെ ഭാഗികമായി തകർന്ന് വീഴുകയും കാടു പിടിക്കുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, VALAYAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL