
മണ്ണാർക്കാട്: വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാർക്കാട് നിയോജക മണ്ഡലം കൺവെൻഷൻ മണ്ണാർക്കാട് വ്യാപാരഭവനിൽ ജില്ലാ പ്രസിഡന്റ് ബാബു കോട്ടയിൽ ഉദ്ഘാടനം ചെയ്തു. വ്യാപാരികൾക്കായി സംഘടന നടപ്പാക്കുന്ന രണ്ടാമത്തെ സുരക്ഷാ പദ്ധതിയായ 'വീ ലൈഫ്' ഉടൻ ആരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് ബാസിത്ത് മുസ്ലിം അദ്ധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി കെ.എ.ഹമീദ്, ബാബു അലനല്ലൂർ, ജയശങ്കർ, പി.രമേശ്, ഷമീർ, വി. സന്ധ്യ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |