
അലനല്ലൂർ: ഭീമനാട് ഗ്രാമോദയം വായനശാലയും ജവഹർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും ഗ്രന്ഥശാല ദിനാചരണം നടത്തി. വായനശാലക്കു മുമ്പിൽ സെക്രട്ടറി വി.സുരേഷ്‌കുമാർ പതാക ഉയർത്തി. വായനശാല പ്രസിഡന്റ് എ.മുഹമ്മദാലി അദ്ധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് കെ.എസ്.ജയൻ, ക്ലബ്ബ് പ്രസിഡന്റ് കെ.സുബിൻ, സെക്രട്ടറി ബി.കൃഷ്ണദാസ്, ഭരണസമിതി അംഗങ്ങളായ വി.ഗിരീഷ്‌കുമാർ, സി.എം.ശങ്കരനാരായണൻ എന്നിവർ പങ്കെടുത്തു. വായനശാലക്കുചുറ്റും മൺചിരാത് കത്തിച്ച് അക്ഷര ദീപം തെളിയിച്ചു. ഗ്രന്ഥശാലയും യുവാക്കളും എന്ന വിഷയത്തിൽ ചർച്ച നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |