
ഷൊർണൂർ: കുളപ്പുള്ളി-ഷൊർണൂർ പാതയിൽ യാത്രക്കാരുടെ ഗതികേടായി പൊടിശല്യം. കുഴികൾ നിറഞ്ഞ് വാഹന ഗതാഗതം ദുരിതമായതോടെ നാട്ടുകാരും വിവിധ രാഷ്ട്രീയ പാർട്ടികളും പ്രക്ഷോഭത്തിനിറങ്ങുകയായിരുന്നു. ഇതേ തുടർന്നാണ് റോഡിലെ കുഴികൾ അടക്കുന്നതിനായി പൊതുമരാമത്ത് ഉദ്യോഗസ്ഥർ ക്വോറി വേസ്റ്റ് കൊണ്ടുവന്ന് കുഴികളിൽ ഇട്ടതോടെയാണ് ഷൊർണൂർ-കുളപ്പുള്ളി പാതയിൽ പൊടിശല്യം രൂക്ഷമായി ഗതാഗതം ദുസഹമായത്.
കുഴികളും, പൊടിപടലങ്ങളും നിറഞ്ഞ് റോഡിൽ വാഹനാപകടങ്ങളും ദിനംപ്രതി നടന്നുകൊണ്ടിരിക്കുന്നു. ഇരുചക്ര വാഹനങ്ങളാണ് കൂടുതലായും അപകടത്തിൽ പെട്ടുകൊണ്ടിരിക്കുന്നത്. റോഡ് വശത്തെ ഹോട്ടലുകളും, മറ്റ് വ്യാപാര സ്ഥാപനങ്ങളും അടച്ചുപൂട്ടി കൊണ്ടിരിക്കുകയാണ്. വാഹനങ്ങളുടെ പൊലുഷൻ പ്രശ്നത്തിന് നടപടി എടുക്കുന്ന മോട്ടോർ വാഹന വകുപ്പിന് റോഡിൽ കണ്ണിലും, മൂക്കിലും പൊടി ഇരച്ച് കയറുന്ന വാഹന ഗതാഗതത്തിന് നടപടിയില്ലേ എന്ന് യാത്രക്കാർ ചോദിക്കുന്നു.
ടാറിംഗ് പ്രവത്തികൾ ഏഴ് വർഷമായി അനിശ്ചിതത്ത്വത്തിൽ
കുളപ്പുള്ളി ഷൊർണൂർ പാതയിലെ ടാറിംഗ് പ്രവത്തികൾ കഴിഞ്ഞ ഏഴ് വർഷമായി അനിശ്ചിതത്ത്വത്തിലാണ്. കഴിഞ്ഞ ദിവസം പൊതു മരാമത്ത് മന്ത്രി തന്നെ നേരിട്ട് ഇടപെട്ട് കരാറുകാരനുമായി ചർച്ച നടത്തി ഒരു മാസത്തിനകം പണി തീർക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഇരുപത് ദിവസം പിന്നിട്ടിട്ടും യാതൊരു ചലനവുമില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |