മുതലമട: പ്രധാനമന്ത്രിയെയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെയും രാഹുൽ ഗാന്ധി അവഹേളിച്ചു എന്നാരോപിച്ച് യുവമോർച്ച നെന്മാറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഹുൽ ഗാന്ധിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. നെന്മാറ ഇ.എം.എസ് പാർക്കിന് സമീപം നടന്ന പ്രതിഷേധ പരിപാടിയിൽ യുവമോർച്ച മണ്ഡലം പ്രസിഡന്റ് പി.സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി നെന്മാറ മണ്ഡലം പ്രസിഡന്റ് എൽ.നിർമൽ കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി വി.സുശീലൻ മുഖ്യപ്രഭാഷണം നടത്തി. യുവമോർച്ച മണ്ഡലം ഭാരവാഹികളായ സന്തോഷ്, മനു, ലിനീഷ്, ജോകേഷ്, ബി.ജെ.പി നെന്മാറ ഏരിയ പ്രസിഡന്റ് രാജേഷ്, വല്ലങ്ങി ഏരിയ ജനറൽ സെക്രട്ടറി മുരളി, നെന്മാറ പഞ്ചായത്ത് 5ാം വാർഡ് മെമ്പർ എം.ആർ.രമേഷ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |