SignIn
Kerala Kaumudi Online
Wednesday, 23 September 2026 3.54 AM IST

ലോക സമാധാനദിനം

samadhi
അഹ് മദിയ്യാ മുസ്ലിം ജമാഅത്തിന്റെ മണ്ണാർക്കാട് ഘടകത്തിന്റെ നേതൃത്വത്തിൽ ലോക സമാധാനദിനത്തിന്റെ ഭാഗമായി യുദ്ധവിരുദ്ധ ബാനറുകളുമായി അണിനിരന്നപ്പോൾ.

മണ്ണാർക്കാട്: അഹ് മദിയ്യാ മുസ്ലിം ജമാഅത്തിന്റെ മണ്ണാർക്കാട് ഘടകം ലോക സമാധാനദിനത്തിന്റെ ഭാഗമായി മണ്ണാർക്കാട് പട്ടണത്തിൽ ആഗോള യുദ്ധവിരുദ്ധ നിശബ്ദ ബോധവത്കരണ പ്രദർശന കാമ്പെയിൻ നടത്തി. യുദ്ധവിരുദ്ധ പ്ലാക്കാർഡുകളും ബാനറുകളുമായി പ്രവർത്തകരും നേതാക്കളും അണിനിരന്നു. അഹ്മദിയാ മുസ്ലിം പാലക്കാട് തൃശൂർ ജില്ലാ പ്രസിഡന്റ് എം.താജുദ്ദീൻ, അഹ്മദിയാ മുസ്ലിം വയോജന വിഭാഗം നേതാവ് ഹബീബുള്ള പാലക്കാട്, ജില്ലാ ഇൻചാർജ് കമറുദ്ദീൻ മുറിയക്കണ്ണി, മണ്ണാർക്കാട് പ്രസിഡന്റ് അബ്ദുൾ മജീദ്, ഷഫീഖ്, അഷറഫ് ചാവക്കാട് എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, MANNARKKAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL