പാലക്കാട്: ജില്ലയിലെ സാക്ഷരതാ തുടർവിദ്യാഭ്യാസപദ്ധതി പ്രവർത്തന പരോഗതി വിലയിരുത്തുന്നതിന് നോഡൽ പ്രേരകുമാരുടെയും പത്താം തരം, ഹയർ സെക്കൻഡറി തുല്യത സെന്റർ കോഡിനേറ്റർമാരുടെയും യോഗം ജില്ലാ പഞ്ചായത്ത് ഹാളിൽ ചേർന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ബി.രാജു ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ എം.രാമൻകുട്ടി അദ്ധ്യക്ഷനായി. സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടർ ഡോ. എ.പി.അഹമ്മദുൾ കബീർ മുഖ്യപ്രഭാഷണം നടത്തി. സാക്ഷരതാമിഷൻ ജില്ലാ കോർഡിനേറ്റർ ഡോ. മനോജ് സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.കെ.വിമൽരാജ്, അസി. കോർഡിനേറ്റർ പി.വി.പാർവതി, സാക്ഷരതാ സമിതി അംഗം ഒ.വിജയൻ, നോഡൽ പ്രേരക് ആർ.സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |