അഞ്ചൽ : തിരുവനന്തപുരം മേജർ അതിരൂപതയിൽപ്പെട്ട അഞ്ചൽ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ഇടവകയുടെ പുതിയ പള്ളിയുടെ മൂറോൻ കൂദാശയോടനുബന്ധിച്ച് രണ്ടാം ദിവസത്തെ ആഘോഷമായ സമൂഹബലിയും 32 കുട്ടികളുടെ ആദ്യദിവ്യകാരുണ്യ സ്വീകരണവും നടന്നു. സഭയുടെ മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ സമൂഹബലിക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. ബിഷപ്പ് സാമുവേൽ മാർ ഐറേനിയോസ്, ബിഷപ്പ് യൂഹാനോൻ മാർ അലക്സിയോസ് എന്നിവർ സഹകാർമ്മികരായിരുന്നു. പള്ളിയുടെ നിർമ്മാണത്തിന് നേതൃത്വം നൽകിയ നിർമ്മാണ കമ്മിറ്റി അംഗങ്ങൾക്ക് ചടങ്ങിൽ കാതോലിക്കാ ബാവ ഫലകം നൽകി ആദരിച്ചു. വികാരി ഫാ. ബോവസ് മാത്യു, സഹവികാരി ഫാ. ഗീവർഗ്ഗീസ് കുറ്റിവടക്കേതിൽ, ജനറൽ കൺവീനർ ഡോ. കെ.വി. തോമസുകുട്ടി, കൺവീനർ കോശി ജോൺ, സെക്രട്ടറിമാരായ മനോജ് എബ്രഹാം, ജോർജ്ജ് പി.ജോസഫ്, ജോയിന്റ് കൺവീനർമാരായ എൻ.കെ.അലക്സ്, ഒ.ജോൺ, ടി.ഡി.ദാസൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
ഇന്ന് വൈകിട്ട് 5 മണിക്ക് നടക്കുന്ന സമൂഹബലിക്ക് ഡോ.ജോൺസൺ കൈമലയിൽ കോർ എപ്പിസ്കോപ്പ മുഖ്യകാർമ്മികത്വം വഹിക്കും. ഇടവകാംഗങ്ങളായ വൈദികർ സഹകാർമ്മികരാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |