SignIn
Kerala Kaumudi Online
Monday, 09 November 2026 1.05 AM IST

അടിമാലി ഉപജില്ലാ കലോത്സവം സമാപിച്ചു

subjilla
അടിമാലി ഉപജില്ല കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം ഓവറോൾ ചാമ്പ്യൻമാരായ അടിമാലി എസ്. എൻ ഡി.പി. എച്ച് എസ് എസ്‌


അടിമാലി.:അടിമാലി എസ്.എൻ.ഡി.പി വൊക്കേഷണൽ & ഹയർ സെക്കൻഡറി സ്‌കൂളിൽ കഴിഞ്ഞ നാല് ദിവസമായി നടന്ന 36 മത് അടിമാലി ഉപജില്ല കലോത്സവം സമാപിച്ചു. 67 സ്‌കൂളുകളിൽ നിന്നായി എൽ പി, യു പി ,എച്ച് എസ് ,എച്ച്എസ്എസ് വിഭാഗങ്ങളായി 3000 ത്തോളം കുട്ടികളാണ് ഉപജില്ലാ കലോത്സവത്തിൽ പങ്കെടുത്തത്. ഓവറോൾ ചാമ്പ്യൻഷിപ്പ് കൂമ്പൻപാറ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിനാണ് ഇക്കൊല്ലവും ലഭിച്ചത്.എൽ പി വിഭാഗത്തിൽ കൂമ്പൻപാറ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ ചാമ്പ്യന്മാരായി,യുപി വിഭാഗത്തിൽ
എസ്.വി.വി.ഇ.എം.എച്ച്എസ് അടിമാലി & സെന്റ്. ജോർജ് എച്ച് സ് പാറത്തോട് എന്നിവർ ചാമ്പ്യന്മാരായി.എച്ച് എസ് വിഭാഗത്തിൽ കാർമൽ മാത ഹൈസ്‌കൂൾ, മാൻകടവ് ചാമ്പ്യന്മാരായി.എച്ച്എസ്എസ് വിഭാഗത്തിൽ അടിമാലി എസ്എൻഡിപി വൊക്കേഷണൽ & ഹയർ സെക്കൻഡറി സ്‌കൂൾ ചാമ്പ്യന്മാരായി.
സമാപന സമ്മേളനംഉദ്ഘാടനം എഫ് രാജ എം. എൽ. എ നിർവഹിച്ചു.യോഗത്തിൽ അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മോഹനൻ നായർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബാബു പി കുര്യാക്കോസ്,വൈസ് പ്രസിഡന്റ് റൈഹനത്ത് ഷുക്കൂർ ,ബ്ലോക്ക് പഞ്ചായത്തംഗം അനിൽ കനകൻ, എസ്എൻഡിപി യോഗം അടിമാലി യൂണിയൻ കൺവീനർ അഡ്വ. പ്രതീഷ് പ്രഭ, പി.ടി.എ പ്രസിഡന്റ് രാജീവ് ഏലിയാസ്, ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ആനിയമ്മ ജോർജ്, പ്രിൻസിപ്പൽമാരായ ശോഭ കെ എസ്, എം .എസ് അജി, വിവിധ കമ്മിറ്റി ചെയർമാന്മാർ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL