ഇടമലക്കുടി: ആദിവാസി മേഖലയിലെ അഭ്യസ്തവിദ്യരായ യുവതീയുവാക്കൾക്ക് സർക്കാർ ജോലി നേടുന്നതിനുള്ള അവസരമൊരുക്കി ദേവികുളം ജനമൈത്രി എക്‌സൈസ് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ആറുമാസത്തെ പി.എസ്.സി പരിശീലന പദ്ധതിയായ 'പടവ് 2026' ന് തുടക്കമായി.
ഇടമലക്കുടി ഗവ. ട്രൈബൽ എൽ.പി. സ്‌കൂൾ ഹാളിൽ സംഘടിപ്പിച്ച പരിപാടി എഫ്. രാജ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. പരിശീലനത്തിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പഠനസഹായികളും എം.എൽ.എ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു എം. അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ ഹരികുമാർ പി.എസ്. ലഹരിവിരുദ്ധ സന്ദേശം നൽകി. ജനമൈത്രി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ദിലീപ് കുമാർ ഡി.ഇടമലക്കുടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുസാധ, പഞ്ചായത്ത് അംഗം സെൽവി, പഞ്ചായത്ത് സെക്രട്ടറി സജി പീറ്റർ, മൂന്നാർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ ധനേഷ് കെ., ഇടമലക്കുടി ഗവ. ട്രൈബൽ എൽ.പി. സ്‌കൂൾ ഹെഡ്മാസ്റ്റർ എ. ഷമീർ, ഇടമലക്കുടി പി.എച്ച്.സി. ഹെൽത്ത് ഇൻസ്‌പെക്ടർ ഷാഹുൽ ഹമീദ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ അനീഷ് എം.വി., സൊസൈറ്റി കുടികാണി ഗുരുസ്വാമി, ഊരുമൂപ്പൻ ബാലൻ, ട്രൈബൽ പ്രമോട്ടർ അനശേഖർ, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ കെ.പി. ബിനമോൻ, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ സുധീർ വി.ആർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |