
കൊച്ചി: അദ്ധ്യാപനരംഗത്തെ നൂതന സാങ്കേതികവിദ്യകളും സാദ്ധ്യതകളും പ്രായോഗിക പ്രയോഗങ്ങളും പരിചയപ്പെടുത്താൻ വൈറ്റില ടോക് എച്ച് പബ്ലിക് സ്കൂളിൽ സി.ബി.എസ്.ഇ മേഖലാ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ശില്പശാല സംഘടിപ്പിച്ചു. അരബിന്ദോ കോംപ്ലക്സ് ട്രസ്റ്റിന്റെ മാനേജിംഗ് ട്രസ്റ്റി ഡോ. അജിത് സബ്നിസ് മുഖ്യപ്രഭാഷണം നടത്തി. ഡൽഹി പബ്ലിക് സ്കൂൾ ബാംഗ്ലൂർ നോർത്ത് പ്രിൻസിപ്പൽ മഞ്ജു ബാലസുബ്രഹ്മണ്യം, ഡൽഹി പബ്ലിക് സ്കൂൾ ബാംഗ്ലൂർ സൗത്ത് പ്രിൻസിപ്പൽ അനിത ബിജേഷ് എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു. പാനൽ ചർച്ചയിൽ ദീപ ചന്ദ്രൻ, ഡോ. എം. ദിനേശ് ബാബു, പ്രേമലത ഷാജി, സുമ പോൾ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |