പാലക്കാട്: യാത്രാത്തിരക്ക് തുടരുന്നതിനാൽ കൊല്ലം-ചെന്നൈ റൂട്ടിൽ സർവീസ് നടത്തുന്ന രണ്ട് ജോഡി സ്പെഷ്യൽ ട്രെയിനുകളുടെ സർവീസ് രണ്ടാഴ്ചത്തേക്ക് കൂടി ദീർഘിപ്പിച്ചു. ചെന്നൈ എഗ്മോർ-കൊല്ലം ജംഗ്ഷൻ(06117) വീക്ക്ലി സ്പെഷ്യൽ എക്സ്പ്രസ്(നവംബർ 5, 12), കൊല്ലം ജംഗ്ഷൻ-ചെന്നൈ എഗ്മോർ(06118) വീക്ക്ലി സ്പെഷ്യൽ എക്സ്പ്രസ്(നവംബർ 6, 13), ചെന്നൈ എഗ്മോർ-കൊല്ലം ജംഗ്ഷൻ(06121) വീക്ക്ലി സ്പെഷ്യൽ എക്സ്പ്രസ്(നവംബർ 7, 14), കൊല്ലം ജംഗ്ഷൻ-ചെന്നൈ എഗ്മോർ(06122) വീക്ക്ലി സ്പെഷ്യൽ എക്സ്പ്രസ്(നവംബർ 8, 15) എന്നിവയുടെ സർവീസ് ആണ് ദീർഘിപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |