SignIn
Kerala Kaumudi Online
Sunday, 25 October 2026 6.01 AM IST

കൃഷിയിടം സന്ദർശിച്ചു

farm-visit
മണ്ണൂർ എ.യു.പി. സ്‌കൂളിലെ ഹിന്ദി കാർഷിക ക്ലബ് അംഗങ്ങളായ വിഥ്യാർത്ഥികൾ മുഹമ്മദിന്റെ കമ്പനിപ്പടിയിലുള്ള കൃഷിത്തോട്ടം സന്ദർശിക്കുന്നു

പാലക്കാട്: വിദ്യാർത്ഥികളിൽ കാർഷിക അവബോധവും ഉത്തരവാദിത്തബോധവും വളർത്തുന്നതിന്റെ ഭാഗമായി മണ്ണൂർ എ.യു.പി സ്‌കൂളിലെ ഹിന്ദി കാർഷിക ക്ലബ് അംഗങ്ങളായ വിദ്യാർത്ഥികൾ മണ്ണൂർ കമ്പനിപ്പടിയിലുള്ള കൃഷിത്തോട്ടം സന്ദർശിച്ചു. ആറാം ക്ലാസ് വിദ്യാർഥിനി ജാലിബയുടെ പിതാവ് മുഹമ്മദിന്റെ നാലേക്കറോളം വരുന്ന തോട്ടത്തിലായിരുന്നു സന്ദർശനം. തുള്ളിനന രീതിയിൽ കവുങ്ങ്, തെങ്ങ്, വാഴ, വിവിധ ഫലവൃക്ഷങ്ങൾ, മരച്ചീനി, പച്ചക്കറികൾ എന്നിവ കൃഷി ചെയ്യുന്ന രീതികൾ അദ്ദേഹം കുട്ടികൾക്ക് പരിചയപ്പെടുത്തി. ഒരു വർഷംകൊണ്ട് കായ്ക്കുന്ന മാവ്, വിയറ്റ്നാം ചക്ക, പേരയ്ക്ക തുടങ്ങിയവയുടെ കൃഷിരീതികളും നൂതന കാർഷിക സാങ്കേതികവിദ്യകളും വിശദീകരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, FARMER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL