പുതുനഗരം: മൂന്നു ദിവസങ്ങളിലായി പുതുനഗരം മുസ്ലിം ഹൈസ്‌കൂളിൽ നടന്ന കൊല്ലങ്കോട് ഉപജില്ല ശാസ്ത്രമേളയ്ക്ക് ആവേശോജ്ജ്വല സമാപനം. മേളയിൽ 816 പോയിന്റ് നേടി നെന്മാറ ജി.എച്ച്.എസ്.എസ് ഓവറോൾ കിരീടം ചൂടി. 624 പോയിന്റോടെ നെന്മാറ ജി.ജി.വി.എച്ച്.എസ്.എസ് ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് അംഗം കെ.എം.ഫെബിൻ ഉദ്ഘാടനം ചെയ്തു. പുതുനഗരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീതാ മുരുകമണി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് അംഗം ശശികല ശാന്തകുമാരൻ മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അംബിക രവി, ബിന്ദുകേശവൻ, റഹ്മത്ത്, കൊല്ലങ്കോട് എ.ഇ.ഒ ഡി.സൗന്ദര്യ, ബി.പി.സി എ.പി.ഫൗമി, വി.അലീന ബോബി, പാഠ്യനുബന്ധ സമിതി അംഗങ്ങളായ സതീഷ്, സി.സജീവ്, എം.കെ.സെയ്ത് ഇബ്രാഹീം, യു.ബൈജു, ലോഗോ തയ്യാറാക്കിയ സി.ഐ.സാജിത, സ്‌കൂൾ പ്രിൻസിപ്പൽ ബിജിമോൾ ജേക്കബ് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |